വക്കംപഞ്ചായത്ത് മെമ്പറും അമ്മയും ​ജീവനൊടുക്കിയ സംഭവം; പിന്നില്‍ ബിജെപി പ്രവർത്തകരെന്ന് ആരോപണം. ആത്മഹത്യ കുറിപ്പ് പുറത്ത്

തിരുവനന്തപുരം; വക്കം പഞ്ചായത്ത് മെമ്പർ അരുണും അമ്മ വത്സലയുമാണ് ​ജീവനൊടുക്കിയത്. വീടിനുള്ളിലെ മുകളിലത്തെ നിലയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  വക്കം പഞ്ചായത്തിലെ എട്ടാം വാർഡ് കോൺഗ്രസ് മെമ്പറാണ് അരുൺ. പഞ്ചായത്ത് മെമ്പർക്കും വൈസ് പ്രസിഡന്റിനും വാട്സ്ആപ്പ് സന്ദേശം അയച്ചതിന് ശേമാണ് ജീവനൊടുക്കിയത്. മരണത്തിന് ഉത്തരവാദികളെന്ന് ചൂണ്ടിക്കാണിച്ച് ഏതാനും പേരുകളും ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു. ബിജെപി പ്രവർത്തകർ കള്ളക്കേസ് നൽകിയതിനെ തുടർന്നുള്ള മാനസിക വിഷമത്തിൽ ആണ് ആത്മഹത്യയെന്ന്
വക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു പറഞ്ഞു. ”മികച്ച പൊതു പ്രവർത്തകനായിരുന്ന അരുൺ കുറച്ചു നാളുകളിലായി മാനസിക വിഷമത്തിലായിരുന്നു.
കഴിഞ്ഞ ഓണത്തിന് അത്തപ്പൂക്കളവുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കം നടന്നിരുന്നു. ഈ സംഭവത്തില്‍ അരുണിനെതിരെ ബിജെപി പ്രവർത്തകർ ജാതി വിളിച്ച് ആക്ഷേപിച്ചു എന്നുപറഞ്ഞ് കേസ് കൊടുത്തിരുന്നു. എന്നാല്‍ അരുൺ നൽകിയ കേസ് പൊലീസ് എടുത്തിരുന്നില്ല. കഴിഞ്ഞ ഒരു മാസമായി പഞ്ചായത്ത് പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്ന അരുൺ വിദേശത്തേക്ക് പോകാൻ പിസിസിക്ക് അപ്ലൈ ചെയ്തെങ്കിലും കിട്ടിയിരുന്നില്ല. അമ്മയുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്”-ബിഷ്ണു വെളിപ്പെടുത്തി.

അരുണിന്‍റെ ആത്മഹത്യ കുറിപ്പിൽ ബിജെപിക്കാര്‍ നൽകിയ ജാതി കേസും റോബറി കേസും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ‘പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല. ഈ അവസ്ഥ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നു. എന്റെ ഭാര്യ, അമ്മ, മകന്‍ എന്നിവര്‍ക്ക് ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മാനസിക വിഷമം വല്ലാതെ ഉലക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു” എന്നും ആത്മഹത്യ അരുണ്‍ കുറിപ്പിൽ പറയുന്നു.