ആചാരങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് യുവ ദമ്പതികളെ നുകത്തില്‍ കെട്ടി കാളകളെപ്പോലെ നിലം ഉഴുകിപ്പിച്ചെന്ന
ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. ഒഡീഷയിലെ റായഗഡ ജില്ലയിലാണ് കൊടും ക്രൂരത നടന്നത്.
ഇരുവരെയും ചാട്ടവാറിനടിച്ച് നാട് കടത്തുകയും ചെയ്തു. നിലം ഉഴുകിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്
യുവതിയും പിതൃസഹോദരിയുടെ മകനായ യുവാവും പ്രണയത്തിലായിരുന്നു. ഇവര്‍ അടുത്ത് വിവാഹിതരാവുകയും ചെയ്തു. എന്നാൽ ആചാരമനുസരിച്ച് പിതൃസഹോദരിയുടെ മകനെ വിവാഹം ചെയ്യുന്നത് നിഷിദ്ധമായാണ് ഗ്രാമീണര്‍ കണക്കാക്കുന്നത്. ഇക്കാരണത്താല്‍ ഇവരെ നുകത്തില്‍ കെട്ടി വടി കൊണ്ട് അടിച്ച് വയലിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ഇതിനു ശേഷം ദമ്പതികളെ ഗ്രാമ ക്ഷേത്രത്തില്‍ കൊണ്ടുപോയി ശുദ്ധീകരണ ചടങ്ങുകള്‍ നടത്തുകയും ചാട്ടവാറിനടിച്ച് നാട് കടത്തുകയുമായിരുന്നു. ഇവരുടെ കുടുംബത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട് .ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് എഫ് ഐ ആര് ഫയല്‍ ചെയ്തിട്ടുണ്ട്