പാലക്കാട്; ചുണ്ണാമ്പുതറയിലെ
ശാന്തി നികേതനം വൃദ്ധ സദനത്തില്‍ നിന്നാണ് പൊന്നിൻ തിളക്കമുള്ള
ഹൃദയ സ്പർശിയായ ഈ
സൗഹൃദത്തിന്‍റെ കഥ പുറത്ത് വന്നത്.
ഒരാഴ്ചമുമ്പ് വെള്ളിനേഴി സ്വദേശിയായ കാളിയമ്മ എന്ന താമസക്കാരിക്ക് ബാങ്കിൽ നിന്നൊരു കത്ത് വന്നു. മുമ്പ് പണയം വച്ച
സ്വർണ്ണ മാല പലിശ സഹിതം പണം അടച്ച് തിരിച്ചെടുക്കാനുള്ള അവധി തീരുന്നു. ഇല്ലെങ്കിൽ അത് നഷ്ടമാകും.
ചായക്കടയിൽ ജോലിയുള്ളപ്പോൾ കിട്ടുന്നതിൽ നിന്ന് മിച്ചം വെച്ചാണ് കാളിയമ്മ സ്വ൪ണമാല വാങ്ങിയത്. അത്രയും മോഹിച്ച് വാങ്ങിയതായിരുന്നു. മരുന്ന് വാങ്ങാൻ പണമില്ലാതെ വന്നപ്പോഴാണ് മാല പണയം വച്ചത്
സ്വർണ്ണം തിരിച്ചെടുക്കാൻ ആവട്ടെ കാളിയമ്മയുടെ കയ്യിൽ ഇപ്പോള്‍ പൈസയുമില്ല.
ആരും നോക്കാനില്ലാതായതോടെ രോഗാവസ്ഥയിൽ ശാന്തി
സദനത്തിലെത്തിയതാണ്.
തന്‍റെ സങ്കടം ഒപ്പം താമസിക്കുന്ന കൂട്ടുകാരി സരസ്വതിയമ്മയോട് പങ്കു വെച്ചു. കൂട്ടുകാരിയുടെ മനോവിഷമം കണ്ടപ്പോൾ സരസ്വതിയമ്മ മറ്റൊന്നും ആലോചിച്ചില്ല. കയ്യിലെ പെൻഷൻ പണം എടുത്തു കൊടുത്തു. ഈ പണം നല്‍കി മാല തിരിച്ചെടുത്തപ്പോൾ കാളിയമ്മയും സരസ്വതിയമ്മയും ഹാപ്പിയായി.
സരസ്വതിയമ്മ തന്നെയാണ്
കൂട്ടുകാരിയുടെ കഴുത്തില്‍ മാലയിട്ട് കൊടുത്തത്