മലപ്പുറം; നിപ ബാധിച്ചു മരിച്ച മലപ്പുറത്തെ യുവതിയുടെ പ്രൈമറി കോൺടാക്ടിലുണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത് . നിപ ബാധിച്ച് മരിച്ച18കാരി ആദ്യം ചികിത്സയില്‍ കഴിഞ്ഞ
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ഇവരും
ചികിത്സയിൽ ഉണ്ടായിരുന്നു. ഇവരുടെ
നിപ ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ് ബന്ധുക്കള്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്
കഴിഞ്ഞ മാസം 18-ാം തീയതിയാണ്
മലപ്പുറം മങ്കട സ്വദേശിനിയെ
മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചത്. അതിന് ശേഷം കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ ഒന്നാം തീയതിയാണ് 18 കാരി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്