സീതയുടെ പേരിലുള്ള കഥാപാത്രത്തെ കോടതിയിൽ വിസ്തരിക്കുന്നത് ഇതര മതസ്ഥന്‍ ; ജാനകി പേര് വിവാദത്തിൽ രാമായണം ഉദ്ധരിച്ച് വിചിത്ര വാദവുമായി സെൻസർ ബോർഡ് ഹൈക്കോടതിയിൽ

കൊച്ചി; ജാനകി എന്ന പേര് കാരണം വിവാദമായ
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍
രാമായണം ഉദ്ധരിച്ച് സെൻസർ ബോർഡിൻ്റെ വാദം. ബലാത്സംഗത്തിന് ഇരയായ ജാനകിയെ വിസ്തരിക്കുന്ന പ്രതിഭാഗം അഭിഭാഷകന്‍ ഇതര മതസ്ഥനാണെന്നും
ഈ രംഗം മതസൗഹാർദ്ദം തകർക്കുമെന്നും ഉള്ള വിചിത്ര വാദമാണ് സെന്‍സര്‍ ബോര്‍ഡ് എതിര്‍ സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നത്

സിനിമയിലെ ഈ രംഗങ്ങള്‍ അംഗീകരിച്ചാല്‍ സമാന രംഗങ്ങള്‍ മറ്റ് സിനിമകളിലും ആവര്‍ത്തിക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ വാദിച്ചത്
”സീതയുടെ പേരിലുള്ള കഥാപാത്രത്തെ ഈ തരത്തില്‍ സിനിമയില്‍ വിസ്തരിക്കാന്‍ പാടില്ല,
ജാനകിയെന്ന പേര് സീതാദേവിയുടെ വിശുദ്ധ നാമമാണ്. ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന നായിക നീതി തേടി അലയുന്നതാണ് സിനിമയുടെ പ്രമേയം. സീതാദേവിയുടെ പവിത്രതയും അന്തസ്സിനെയും ഹനിക്കുന്ന സിനിമയില്‍
ജാനകി എന്ന പേര് ഉപയോഗിച്ചത് മതപരമായ പ്രാധാന്യം ചൂഷണം ചെയ്യാനാണ്.
സീതയെ അപമാനിക്കുന്ന ചോദ്യങ്ങള്‍ സിനിമയിലുണ്ട്. മതവികാരത്തെ അപമാനിക്കുന്നതിലൂടെ ക്രമസമാധാനം തകര്‍ക്കാനാണ് ശ്രമം” – സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു