ജാനകി എന്ന പേരിനൊപ്പം ഇനീഷ്യൽ ചേർക്കണം; 96 കട്ടുകൾ വേണ്ട.. സിനിമയിലെ പേര് വിവാദത്തിൽ അയഞ്ഞ് സെൻസർ ബോർഡ്

കൊച്ചി; ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന
സിനിമയിലെ
ജാനകി പേര് വിവാദത്തിൽ അയഞ്ഞ് സെൻസർ ബോർഡ്.
96 കട്ടുകൾ വേണമെന്നായിരുന്നു നേരത്തെ സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഈ നിലപാട് മാറ്റിയിരിക്കുകയാണ് സെൻസർ ബോർഡ് ഇപ്പോള്‍.
ജാനകി എന്ന കഥാപാത്രത്തിൻ്റെ പേരിനൊപ്പം ഇനീഷ്യൽ ചേർക്കണമെന്നും കോടതി വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെൻസർ ബോർഡിൻ്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു

സിനിമയിൽ ജാനകി വിദ്യാധരൻ എന്നാണ് കഥാപാത്രത്തിൻ്റെ പേര്.
പേരിനൊപ്പം ഇനീഷ്യലും ചേർത്ത് വി. ജാനകി അല്ലെങ്കിൽ ജാനകി വി. എന്ന് നൽകണമെന്നാണ് സെൻസർ ബോർഡിന്‍റെ ആവശ്യം. സിനിമയുടെ അവസാന രംഗത്ത് കോടതിയില്‍ വിസ്‌താരം ചെയ്യുന്ന സീനിൽ പല തവണ കഥാപാത്രത്തിൻ്റെ പേര് പറയുന്നുണ്ട്. ഇത് പൂർണമായും ഒഴിവാക്കണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളില്‍
ഉച്ചക്ക് ശേഷം കേസ് പരിഗണിക്കുമ്പോൾ നിർമ്മാതാക്കൾ തങ്ങളുടെ അഭിപ്രായം ഹൈക്കോടതിയെ അറിയിക്കും