മരണ കാരണം തലയ്ക്കേറ്റ ഗുരുതര പരിക്ക്, വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞു.. ബിന്ദുവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം മെഡിക്കൽ കോളേജില്‍ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ
മരണ കാരണം
തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും.
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. തലയോട്ടി പൊട്ടി തലച്ചോർ പുറത്തു വന്നിരുന്നു. വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞു. ശ്വാസകോശം, ഹൃദയം, കരൾ ഉൾപ്പെടെ ആന്തരിക അവയങ്ങൾക്കും ഗുരുതരക്ഷതം സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ്
ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോൾ ബോധമില്ലാതിരുന്ന ബിന്ദുവിനെ അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല