കൊച്ചി ; സിനിമയിലെ ജാനകി പേര് വിവാദത്തില്‍
സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമ വിരുദ്ധമാകുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു.
ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാൻ കഴിയില്ലായെന്നതിൽ സെൻസർ ബോർഡ് വിശദീകരണം നൽകണം.
ഹർജി വീണ്ടും പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി.
പ്രദർശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അഭിനയിച്ച ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള
എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സംവിധായകര്‍ക്ക് നിര്‍ദേശം നല്‍കുകയാണ് വേണ്ടത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. അതേ സമയം
സെൻസർ ബോർഡിന്റെ
മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ടെന്നായിരുന്നു സെൻസർ ബോർഡിന്റെ വിശദീകരണം
സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്തെന്ന് കഴിഞ്ഞ ദിവസവും ഹർജി പരിഗണിക്കവേ സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. മതത്തെ ബാധിക്കുന്നതാണ് സിനിമയുടെ തലക്കെട്ടെന്ന സെൻസർ ബോർഡിന്റെ വിശദീകരണം ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നില്ല. ജാനകിയെന്ന പേര് വേണ്ട മറ്റ് പേര് നൽകാം എന്നാണോ ഉദ്ദേശിച്ചതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
പേര് മാറ്റാതെ പ്രദർശനാനുമതി നൽകേണ്ടെന്ന റിവൈസിംഗ് കമ്മിറ്റി തീരുമാനത്തിൻ്റെ പകർപ്പ് ഇന്ന് ഹാജരാക്കാൻ സെൻസർ ബോർഡിന് സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകുകയായിരുന്നു