കാറ്റിലും മഴയിലും ഇഷ്ടിക തലയിൽ വീണു; യുവതിയ്ക്ക് ദാരുണാന്ത്യം

കൊച്ചി: കെട്ടിടത്തിന്‍റെ മുകളിൽ ഉണ്ടായിരുന്ന ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34) മരിച്ചത്. കനത്ത കാറ്റിലും മഴയിലും കെട്ടിടത്തിന്‍റെ മുകളിൽ ഉണ്ടായിരുന്ന ഇഷ്ടിക തലയിൽ വന്ന് വീഴുകയായിരുന്നു.

മുനമ്പത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം നിൽക്കുമ്പോള്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. ​വൈകീട്ട് ജോലി കഴിഞ്ഞ് വരുന്നത്തിൻടെയാണ് അപകടം ഗുരുതരമായി പരിക്കേറ്റ ആര്യയെ ഉടന്‍ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ്  മരിച്ചത്.