ബെംഗളൂരു : ഐ പി എൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയ്ക്ക് വിറ്റ ഐ ഐ ടി ബിരുദദാരി അറസ്റ്റിൽ. തെലങ്കാന സ്വദേശി സോമരപു വംശി ആണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത് . ഇയാളിൽ നിന്ന് 10 ടിക്കറ്റും മൊബൈൽ ഫോണും പിടിച്ചെടുത്തു
മെയ് 17 ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു- കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെയാണ് ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്. 1200 രൂപയുടെ ടിക്കറ്റുകൾ 6000 രൂപയ്ക്കാണ് വിറ്റത്. അതേ സമയം അന്നേ ദിവസം മഴ പെയ്തത് കാരണം മത്സരം നടന്നിരുന്നില്ല. ഐ ഐ ടി ബിരുദദാരിയായ ഇയാൾ അടുത്തിടെയാണ് ജോലിയിൽ പ്രവേശിച്ചത്