കടം വാങ്ങിയ പണത്തിന് പകരമായി 9 വയസുകാരനെ അടിമപ്പണിക്ക് അയച്ചു; മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച കുട്ടിയെ രഹസ്യമായി അടക്കം ചെയ്തു

ആന്ധ്രപ്രദേശ് ; ഗുഡൂരിലെ പ്രകാശം, അങ്കമ്മ ദമ്പതിമാരുടെ മകൻ വെങ്കിടേശനാണ്
മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്.
സാമ്പത്തിക പ്രശ്നത്തെത്തുടര്‍ന്ന് വെങ്കിടേശന്‍റെ
മാതാപിതാക്കൾ
മുത്തു-ധനഭാഗ്യം ദമ്പതിമാരിൽ നിന്ന് 15,000 രൂപ കടം വാങ്ങിയിരുന്നു. പണം തിരിച്ച് കൊടുക്കാന്‍ കഴിയാത്തതിനാൽ മകൻ വെങ്കിടേശനെ അടിമപ്പണിയ്ക്കായി പണ് നല്‍കിയ ദമ്പതിമാർക്ക് നൽകുകയായിരുന്നു.
തിരുവണ്ണാമലൈ വെൺപ്പാക്കത്ത് താറാവിനെ മേയ്ക്കലായിരുന്നു പണി

15,000 രൂപയ്ക്ക് പണി ചെയ്ത‌് കഴിഞ്ഞാൽ വെങ്കിടേശനെ തിരികെ അയക്കാമെന്നായിരുന്നു വ്യവസ്ഥ. അതിനിടെ ജോലി ചെയ്‌ത്‌ കൊണ്ടിരിക്കെ
ഒരു മാസം മുൻപ് വെങ്കിടേശന് മഞ്ഞപ്പിത്തം ബാധിച്ചു. രോഗം ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ മകന്‍ മരിച്ച വിവരം പ്രകാശത്തെ അറിയിക്കാതെ മൃതദേഹം കാഞ്ചീപുരത്തെ പാലാറിന്റെ കരയിൽ മുത്തുവും കുടുംബവും ചേർന്ന് അടക്കം ചെയ്‌തു

ദിവസങ്ങള്‍ക്ക് ശേഷം വെങ്കിടേശനെ കുറിച്ച് മാതാപിതാക്കള്‍ മുത്തുവിനോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകിയില്ല. തുടർന്ന് ഇവര്‍ പോലീസിൽ പാതി നൽകി. പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ മുത്തു നടന്ന സംഭവങ്ങൾ പറഞ്ഞു. തുടര്‍ന്ന്
പോലീസ് മുത്തു, ഭാര്യ ധനഭാഗ്യം, മകൻ രാജശേഖർ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു