കൊച്ചി: കേരളത്തെ ഞെട്ടിച്ച കളമശ്ശേരി സ്‌ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് സന്ദേശമെത്തിയത്. 12ന് രാത്രി വാട്‌സ്ആപ്പിലാണ് ഭീഷണി സന്ദേശം വന്നത്. മലേഷ്യന്‍ നമ്പറില്‍ നിന്നായിരുന്നു ഭീഷണി.
സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നാണ് ഭീഷണി.
സ്‌ഫോടന കേസിലെ പ്രതിയായ ഡൊമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്നും ഭീഷണി സന്ദേശത്തിലുണ്ട്. സ്ഫോടനത്തില്‍ 8 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഭീഷണി സന്ദേശത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ 2023 ഒക്ടോബർ 29 നായിരുന്നു യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ 8 പേരുടെ ജീവനെടുത്ത പെട്രോള്‍ ബോംബ് സ്ഫോടനം നടന്നത്. തമ്മനം സ്വദേശി മാർട്ടിൻ ഡൊമിനിക്കാണ് കേസിലെ ഏക പ്രതിയെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഡൊമിനിക്കിന് യഹോവ സാക്ഷികൾ വിശ്വാസി സമൂഹത്തോടുള്ള കടുത്ത വിദ്വേഷമാണ് സ്ഫോടനം നടത്താൻ പ്രേരണയായതെന്നാണ് കുറ്റപത്രത്തിലുള്ളത്.
കണ്‍വെന്‍ഷന്‍റെ അവസാന ദിവസമായിരുന്നു സ്ഫോടനം. രാവിലെ 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്ഫോടനം നടന്നത്. തുടര്‍ച്ചയായി രണ്ട് സ്ഫോടനങ്ങള്‍ കൂടി നടന്നു. നാടിനെ നടുക്കിയ സ്ഫോടനത്തില്‍ പരിഭ്രാന്തിയും ആശങ്കയും പരക്കുന്നതിനിടെ ഡൊമിനിക് മാർട്ടിൻ താനാണ് സ്ഫോടനം നടത്തിയതെന്ന് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ച ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സ്ഫോടന സമയത്ത് ഹാളില്‍ 2500 ലധികം ആളുകളുണ്ടായിരുന്നു