പഞ്ചാബിലെ ആദംപുർ വ്യോമത്താവളമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത്.
പ്രധാനമന്ത്രി ഇക്കാര്യം എക്സിൽ പോസ്റ്റ് ചെയ്യുകയും സൈനികരോടൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെക്കുകയും ചെയ്തു.
പാക് സേന ലക്ഷ്യമിട്ട ആദംപുർ വ്യോമതാവളത്തിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു മോദിയുടെ കടന്നു വരവ്.
ജവാൻമാരുമായി കൂടിക്കാഴ്ച നടത്തിയ മോദി സേനാ അഗംങ്ങളെ അഭിനന്ദിച്ചു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമാണ് സേനാംഗങ്ങളെന്ന് മോദി എക്സിൽ കുറിച്ചു
പ്രധാനമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം
”ഇന്ന് രാവിലെ ഞാൻ എ.എഫ്.എസ് ആദംപൂരിൽ പോയി നമ്മുടെ ധീരരായ വ്യോമ യോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരെ കാണാന്‍ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ് ”