ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാന് വീരമൃത്യു

ഉധംപൂരിൽ പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാൻ വീരമൃത്യു വരിച്ചു. രാജസ്ഥാനിലെ ജുൻജുനു സ്വദേശി സുരേന്ദ്ര കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ വിഭാ​ഗത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

പുതിയ വീടിന്റെ താമസ ചടങ്ങിന് ശേഷമാണ് സുരേന്ദ്ര കുമാർ തിരികെ ജോലിയില്‍ പ്രവേശിച്ചത്.

ഇതുവരെ മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനുമാണ് പാക്ക് ആക്രമണത്തിൽ വീര മൃത്യു വരിച്ചത്. ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു. ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ചത്.