വടകര; സൗന്ദര്യ പിണക്കത്തിലുള്ള ഭാര്യയെ ഭയപ്പെടുത്താനായി ആത്മഹത്യക്ക് ശ്രമിക്കുന്നതായി കാണിച്ച് വിഡിയോ കോൾ ചെയ്തതിന് പിന്നാലെ യുവാവ് മരണപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ബന്ധുക്കള്‍. വടകര ചോറോട് കാര്‍ത്തികയില്‍ ബിജില്‍ ശ്രീധര്‍ (42) ആണ് മരിച്ചത്. തൃശ്ശൂരില്‍ ജോലി ചെയ്യുന്ന ഭാര്യ നിമ്മിയെ വീഡിയോ കോള്‍ ചെയ്ത ശേഷം ബിജില്‍ ആത്മഹത്യ ചെയ്തു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍
നിമ്മിയെ ഭയപ്പെടുത്താന്‍ ആത്മഹത്യാ
ശ്രമത്തിന്റെ ദൃശ്യം കാണിക്കുന്നതിനിടയില്‍ ബിജില്‍ കയറി നിന്ന കസേര തെന്നിപ്പോയതാണ് മരണ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്
ബിജില്‍ ഇന്നലെ വൈകീട്ട് 5.40 ഓടെയാണ് നിമ്മിയെ വീഡിയോ കോള്‍ ചെയ്തത്. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് വീടിന് മുകള്‍ നിലയിലെ ഇരുമ്പ് പൈപ്പില്‍ കെട്ടിത്തൂങ്ങുന്നത് വീഡിയോയിലൂടെ കാണിച്ചു. ഇക്കാര്യം നിമ്മി ഉടന്‍ തന്നെ ബന്ധുക്കളെ വിളിച്ചറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ മുകള്‍ നിലയില്‍ എത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ബിജിലിനെയാണ്. ഉടന്‍ തന്നെ കെട്ടറുത്ത് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബിജില്‍ കയറി നിന്ന കസേരയുടെ അടി ഭാഗത്ത് വെള്ളമുണ്ടായിരുന്നെന്നും കസേര തെന്നിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
അപകടത്തിന് തൊട്ട് മുന്‍പ് മകളോടൊപ്പം ബിജില്‍ ചോറോടെ തട്ടുകടയില്‍ പോയതായും ഇവര്‍ ചൂണ്ടിക്കാട്ടി. അമ്മയ്ക്കും മകള്‍ക്കും ഇവിടെ നിന്ന് ഭക്ഷണം വാങ്ങിയാണ് മടങ്ങിയത്. ബിജിലിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ലെന്ന്ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. സംഭവത്തില്‍ വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്