ജമ്മു കാശ്മീരിൽ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി സൈന്യം നിര്‍ത്തി വെച്ചു. പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് സൈന്യം നടപടി നിര്‍ത്തി വെച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്.
ഇതിനോടകം 13 വീടുകള്‍ തകര്‍ത്തു. ഭീകരരുടെ വീടുകൾ തകർത്തപ്പോൾ സമീപത്തെ വീടുകൾക്കും കേടുപാട് പറ്റിയതിനെതിരെ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.
വീടുകള്‍ തകര്‍ക്കുന്നതിനെതിരെ നാഷണൽ കോൺഫറൻസ്, പി ഡി പി തുടങ്ങിയ കക്ഷികളാണ് കേന്ദ്രത്തെ എതിര്‍പ്പറിയിച്ചത്.
പ്രദേശിക വികാരം എതിരാകുന്നുവെന്നും വീടുകള്‍ തകര്‍ക്കുമ്പോള്‍ സമീപമുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്നുമാണ് ഇവരുടെ പരാതി.
വീടുകള്‍ തകര്‍ക്കുന്ന നടപടിക്കെതിരെ സിപിഎം നേതാവ് യൂസഫ് തരിഗാമിയും രംഗത്തെത്തി. ഭീകരര്‍ക്കെതിരായ നടപടിയിൽ നിരപരാധികളായ ബന്ധുക്കളെ പെരുവഴിയിലാക്കരുതെന്ന് താരിഗാമി പറഞ്ഞു. ഭീകരർക്ക് എതിരായ നടപടിയിൽ നിരപരധികൾ ശിക്ഷിക്കപ്പെടരുതെന്ന് നാഷണൽ കോൺഫറൻസ് നേതാക്കളും വ്യക്തമാക്കി.