മുംബൈയിലെ വിറാർ വെസ്റ്റിലാണ് കഴിഞ്ഞ ദിവസം ദാരുണമായ സംഭവം നടന്നത്. ജോയ് വിൽ റെസിഡൻഷ്യൽ കോംപ്ലക്സിലെ പിനാക്കിൾ ബിൽഡിങിൽ താമസിക്കുന്ന വിക്കി – പൂജ ദമ്പതികളുടെ മകൻ ദൃഷ്യന്ത് ആണ് മരിച്ചത്. അമ്മ ഫ്ലാറ്റിന്റെ ജനൽ അടയ്ക്കുന്നതിനിടെ
കൈയിൽ ഉണ്ടായിരുന്ന കുഞ്ഞ് അബദ്ധത്തിൽ താഴേക്ക് വീണു പോവുകയായിരുന്നു. കിടപ്പുമുറിയിലെ എ സി ഓൺ ചെയ്ത ശേഷം പൂജ ജനലുകൾ അടയ്ക്കുകയായിരുന്നു. നിലത്ത് നിന്ന് മൂന്ന് അടിയോളം മാത്രം ഉയരത്തിലുള്ള ജനലിന് ഗ്രില്ല് ഉണ്ടായിരുന്നില്ല. നിലത്ത് വീണ വെള്ളത്തിൽ ചവിട്ടിയാണ് പൂജയുടെ കാൽ വഴുതിയത്
അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിക്കിയുടെയും പൂജയുടെയും ഒരേയൊരു മകനാണ് മരിച്ചത്. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, അമ്മയെ ചോദ്യം ചെയ്തു. മറ്റ് ദുരൂഹതകളൊന്നും സംഭവത്തിൽ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം.