തിരുവനന്തപുരം വെള്ളറടയിലാണ് തന്നെ പ്രണയിപ്പിക്കാന്‍ പ്ലസ് വൺ വിദ്യാർഥി ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷൻ ഏറ്റെടുത്ത 2 പേരെ പോലീസ് പിടികൂടി റിമാണ്ട് ചെയ്തു. തന്‍റെ പ്രണയാഭ്യർഥന പത്താം ക്ലാസുകാരി നിരസിച്ചതോടെയാണ് ക്വട്ടേഷൻ നൽകി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ സ്വന്തമാക്കാനുള്ള ശ്രമം
പ്ലസ് വൺ വിദ്യാർഥി നടത്തിയത്.
തിരുവനന്തപുരം മണ്ണംകോട് സ്വദേശികളായ അനന്തു (20), സജിൻ (30) എന്നിവര്‍ക്കാണ് ക്വട്ടേഷൻ നല്‍കിയത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അവളെക്കൊണ്ട് തന്നെ പ്രണയിപ്പിക്കണം എന്നതായിരുന്നു പ്ളസ് വണ്‍കാരന്‍റെ ആവശ്യം. പ്രതിഫലമായി മദ്യവും ആഹാരവും വാങ്ങിക്കൊടുക്കാമെന്നും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഇവര്‍ പെൺകുട്ടിയെയും അമ്മയേയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. പ്രണയാഭ്യർഥന സ്വീകരിക്കണമെന്നും വിവാഹത്തിന് സമ്മതം നൽകണമെന്നുമായിരുന്നു ആവശ്യം. അനുസരിച്ചില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെൺകുട്ടിയുടെ അമ്മ വെള്ളറട പൊലീസിൽ നൽകിയ പരാതിയിലാണ് 2 പേരും പിടിയിലായത് അനന്തുവിനെയും സജിനെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്