ഒന്റാറിയോ: കാനഡയിൽ അജ്ഞാതരുടെ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർഥിനി
ഹർസിമ്രത് രൺധാവ (21) കൊല്ലപ്പെട്ടു. ഹാമിൽട്ടണിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കെയാണ് ഹർസിമ്രത്തിന് വെടിയേറ്റത്. നഗരത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിലാണ് ഹർസിമ്രത്തിന് ജീവൻ നഷ്ടമായത്. ഹാമിൽട്ടണിലെ മൊഹാവ്‌ക് കോളേജിലെ വിദ്യാർഥിയാണ് ഹർസിമ്രത്. പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
സംഭവത്തിൽ ഹാമിൽട്ടൺ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് വാഹനങ്ങളിലുണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പില്‍ ഹര്‍സിമ്രത്തിന് അബദ്ധത്തില്‍ വെടിയേൽക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. തൊട്ടുപിന്നാലെ ഇരു വാഹനങ്ങളും സ്ഥലം കാലിയാക്കിയെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ഹാമില്‍ട്ടണ്‍ പോലീസ് അറിയിച്ചു. ഹർസിമ്രത് രൺധാവയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖമുണ്ടെന്ന് ടൊറൻ്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രതികരിച്ചു