സ്വർണക്കടത്ത് കേസ് പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ചത് നിർണ്ണായക തെളിവുകൾ; കണ്ണൂർ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയുടെ ഫോണിൽ നിന്നും കണ്ണൂർ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നിർണ്ണായക തെളിവുകൾ ലഭിച്ചതിന് പിന്നാലെ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി.ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെയാണ് അന്വേഷണം. സ്വർണക്കടത്ത് കേസ് പ്രതിയുടെ ഫോണിൽ നിന്നും ഗൂഗിൾ പേ വഴി പണം കൈമാറിയതിന്റെ തളിവുകൾ ലഭ്യമായിട്ടും
ദിനേശ് ബാബുവിനെതിരെ നടപടി എടുത്തിരുന്നില്ല. സ്വർണക്കടത്ത് പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി 25000 രൂപയണ് ഇയാൾ വാങ്ങിയത്.

പൊലീസും ജയിൽ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തി ദിനേശ് ബാബുവിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. ഗുരുതരവീഴ്ചയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. മലമ്പുഴ ജയിൽ സൂപ്രണ്ടായിരിക്കെ 2023-ലായിരുന്നു സംഭവം.