പാലക്കാട്: കൊല്ലങ്കോട് നെന്മേനിയിൽ അമ്മയേയും മകനേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെന്മേനി കല്ലേരിപ്പൊറ്റയിൽ താമസിക്കുന്ന ബിന്ദു(46), മകൻ സനോജ്(11) എന്നിവരെയാണ് കൊടുകപ്പാറയിലെ അമ്പിട്ടൻചള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുളിക്കാനിറങ്ങിയപ്പോഴുണ്ടായ അപകടമാണെന്നാണ് പ്രാഥമിക നിഗമനം
ബിന്ദുവിന് അപസ്മാരമുണ്ടെന്നും അസുഖം ഉണ്ടായ സമയത്ത് അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകനും അപകടത്തിൽ പെട്ടതായിരിക്കാമെന്നും നാട്ടുകാർ പറഞ്ഞു. ബിന്ദുവിൻ്റെ മൃതദേഹം പുറത്തെടുക്കുമ്പോഴാണ് കുളത്തിൻ്റെ കരയിൽ കുട്ടിയുടെ ചെരുപ്പ് കാണുന്നത്. പിന്നീട് ഫയർഫോഴ്സെത്തി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടേയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി