തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐബി ജീവനക്കാരി മേഘയുടെ മരണത്തിൽ സഹ പ്രവര്‍ത്തകനായ മലപ്പുറം സ്വദേശിക്കെതിരെ ആരോപണവുമായി പിതാവ്. ഇയാള്‍ മകളെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നാണ്. പിതാവ് മധുസൂദനൻ.ആരോപിക്കുന്നത്.ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മേഘയുടെ അക്കൗണ്ട് വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്
”മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ 80 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.മകളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. .ഫെബ്രുവരി 28ന് കിട്ടിയ ശമ്പളം അടക്കം ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.എല്ലാ മാസവും പണമിടപാട് നടന്നിട്ടുണ്ട്. ഇതിന് ശേഷം മാസചെലവിനായി മേഘയ്ക്ക് ഇയാൾ കുറച്ച് പണം നൽകുന്നതായാണ് അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ നിന്നും വ്യക്തമാകുന്നത്.പല സ്ഥലത്ത് വെച്ചും എടിഎം കാർഡ് മുഖേനയും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിനാൽ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകളുണ്ടായിരുന്നത് ” –
പിതാവ് മധുസൂദനൻ ആരോപിച്ചു
മലപ്പുറം എടപ്പാൾ സ്വദേശിയായ യുവാവുമായി എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന പത്തനംതിട്ട സ്വദേശി മേഘ ജോലി സംബന്ധമായ പരിശീലന കാലത്താണ് പരിചയത്തിലാവുന്നത്. ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് മേഘ വീട്ടിൽ പറഞ്ഞിരുന്നത്.
ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു.യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറിയതിന്‍റെ മനോവിഷമത്തിൽമേഘ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.
മേഘയെ മാർച്ച് 24നാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്