മലപ്പുറം; വളാഞ്ചേരിയില്‍ നിന്നാണ് ആശങ്കയുണ്ടാക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരേ സിറിഞ്ച് വഴി ലഹരി ഉപയോഗിച്ച 10 പേര്‍ക്കാണ് എയ്ഡ്സ് സ്ഥിരീകരിച്ചിരിക്കുന്നത്. 3 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും 7 മലയാളികള്‍ക്കുമാണ് രോഗം ബാധിച്ചത്. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചതെന്ന് ഡിഎംഒ രേണുക പറഞ്ഞു.
2 മാസത്തിനിടെ നടന്ന പരിശോധനയിലാണ് 10 പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ചോ അല്ലെങ്കില്‍ വീണ്ടും ഉപയോഗിക്കുന്ന സിറിഞ്ചിലൂടെയോ ആണ് രോഗം പകര്‍ന്നത് എന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് മലയാളിക്കാണ്. ഇതോടെ ഇയാളുടെ സംഘാംഗങ്ങളെ കൂടി പരിശോധിക്കുകയായിരുന്നു
രോഗം ബാധിച്ച 10 പേരും പ്രത്യേകം നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ചികിത്സയും കൗണ്‍സിലിങ്ങും നല്‍കുമെന്ന് ഡിഎംഒ അറിയിച്ചു. ഡിഎംഒയുടെ നേതൃത്വത്തില്‍ പ്രത്യേകം യോഗം ചേരും. ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരി ലഭിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തും. മലപ്പുറം ജില്ലയിലെ മറ്റേതെങ്കിലും ഭാഗത്തും സിറിഞ്ച് പങ്കിടുന്നതിലൂടെ രോഗം ബാധിച്ചോ എന്ന കാര്യവും അന്വേഷിച്ച് വരികയാണെന്ന് ഡിഎംഒ രേണുക പറഞ്ഞു