പത്തനംതിട്ട; പെരുനാടിൽ എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പുരുഷ ഭക്തര്‍ ഷർട്ട് ധരിച്ച്
ക്ഷേത്രത്തിൽ കയറിയത്.
സ്ഥലത്ത് പൊലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും ആരും തടഞ്ഞില്ല.
ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള
കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് ഷർട്ട് ധരിച്ച് ദർശനം നടത്തിയത്.
ഈഴവ സമുദായാംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഭരണസമിതി വാര്‍ഷിക പൊതുയോഗത്തിലെ ധാരണ പ്രകാരമാണ് ഷര്‍ട്ടിട്ട് ആണുങ്ങളെ ക്ഷേത്രത്തില്‍ കയറ്റാന്‍ തീരുമാനിച്ചത്
നേരത്തെ കുമ്പളം ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ പുരുഷൻമാർക്ക് ഷർട്ട് ധരിച്ചു കയറാൻ അനുമതി നൽകിയിരുന്നു. ശ്രീജ്ഞാന പ്രഭാകര യോഗത്തിന്റെ വാർഷിക പൊതുയോഗമാണ് തീരുമാനം എടുത്തത്.
എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന് എസ്എൻഡിപിയും ശിവഗിരി മഠവും മുൻപ് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു