തിരുവല്ല ; ലഹരി വസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപന നടത്തുന്നതിന് പത്തു വയസുകാരനായ സ്വന്തം മകനെ ഉപയോഗിച്ചെന്ന് ഞെട്ടിപ്പിക്കുന്ന മൊഴി. പത്തനംതിട്ട തിരുവല്ലയിൽ മൂന്നര ഗ്രാം എംഡിഎംഎയുമായി പിടിയിലായ 40കാരനാണ് ലഹരി കച്ചവടത്തിനായി സ്വന്തം മകനെ കാരിയറായി ഉപയോഗിച്ചിരുന്നതായി പൊലീസിന് മൊഴി നല്‍കിയത്
മകന്റെ ശരീരത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചു വെയ്ക്കും. ഇത്തരത്തിൽ ഒളിപ്പിച്ചു കടത്തുന്ന എംഡിഎംഎ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് പ്രധാനമായും വിൽപ്പന നടത്തുന്നത്. ഇയാള്‍ ലഹരികടത്ത് സംഘത്തിലെ പ്രധാനിയാണെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ലഹരി എത്തിച്ചു നൽകിയത്. ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു കുട്ടിയെ ഉപയോഗിച്ച് ലഹരി കച്ചവടം നടത്തിയതിനാൽ പ്രതിയുടെ പേരു വിവരങ്ങളടക്കം പുറത്തു വിടാന്‍ നിയമപരമായി കഴിയില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി