12കാരൻ സഹോദരിക്ക് എംഡിഎംഎ നൽകി; വീട്ടുകാരെ ആക്രമിച്ചു. 3 ലക്ഷം മോഷ്ടിച്ചതായും വിവരം

കൊച്ചി: ലഹരിക്ക് അടിമയായ 12കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡിഎംഎ നൽകി. ഡീ-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് സഹോദരിക്ക് ലഹരി നൽകിയതായി 12കാരൻ വെളിപ്പെടുത്തുന്നത്. വീട്ടുകാർ രാത്രി ഉറങ്ങുമ്പോഴാണ് സൈക്കിൾ എടുത്ത് കുട്ടി ലഹരി ഉപയോ​ഗിക്കാനായി പോയിരുന്നത്. ഒരു ദിവസം കുട്ടിയെ കാണാതായതോടെ രാത്രിയിൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് നെടുമ്പാശേരിക്ക് സമീപത്ത് നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി ഉപയോ​ഗം കണ്ടെത്തിയത്.

എംഡിഎം എ വാങ്ങിക്കാനായി വീട്ടിൽ നിന്ന് കുട്ടി മൂന്ന് ലക്ഷം രൂപ മോഷ്ടിച്ചതായും വിവരമുണ്ട്. ഇത് ചോദ്യം ചെയ്തതിന്
വീട്ടുകാരെ ആക്രമിച്ചതായും പറയുന്നു. തുടർന്നാണ് കുട്ടിയെ ഡി-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ചത്. അതേ സമയം ലഹരി ഉപയോഗ വിവരം അറിഞ്ഞിട്ടും എളമക്കര പോലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയില്ലെന്ന് ആരോപണമുണ്ട്. താൻ പ്രായ പൂർത്തിയാകാത്ത കുട്ടിയാണെന്നും എന്തെങ്കിലും പറഞ്ഞാൽ മതാപിതാക്കൾ ഉൾപ്പെടെ ജയിലിൽ പോകുമെന്നായിരുന്നുവത്രെ 12 വയസുകാരന്റെ ഭീഷണി