തിരുവനന്തപുരം; കൂട്ടക്കൊലപാതകം നടത്തിയ അഫാന്‍ കാമുകിയായ
ഫർസാനയെ കൊല്ലുന്നതിന് മുൻപ് മറ്റുള്ളവരെ കൊന്നതിനെക്കുറിച്ച് ഫര്‍സാനയോട് പറഞ്ഞിരുന്നതായി മൊഴി. പിതൃമാതാവിനെ കൊന്ന കേസില്‍ അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ
പാങ്ങോട് പൊലീസിനാണ് മൊഴി നൽകിയത്. അഫാന്‍ കൊലപാതക വിവരം പറഞ്ഞതോടെ
ഇനി നമ്മള്‍ എങ്ങനെ ഒന്നിച്ച് ജീവിക്കുമെന്നായിരുന്നത്രെ ഫർസാന അവസാനമായി അഫാനോട് ചോദിച്ചത്. എന്നാല്‍ ഇതിന് മറുപടി നല്‍കാതെ ഒളിപ്പിച്ചു വെച്ച ചുറ്റികയെടുത്തെ് കസേരയില്‍ ഇരിക്കുകയായിരുന്ന ഫര്‍സാനയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃഗീയമായ ആക്രമണത്തില്‍
ഫര്‍സാനയുടെ മുഖം വികൃതമായ നിലയില്‍ ആയിരുന്നു. സഹോദരനായ അഫ്സാനെയും ഫർസാനയെയും കൊല്ലുന്നതിന് ധൈര്യം കിട്ടാൻ വേണ്ടിയാണ് മദ്യപിച്ചതെന്നും അഫാൻ പോലീസിന് നല്‍കിയ മൊഴിയിലുണ്ട്
പിതൃമാതാവ് സൽമാബീവിയും പിതൃസഹോദരന്‍ ലത്തീഫും അഫാന്‍റെ കുടുംബത്തിന് ഉണ്ടായ കടബാധ്യതയ്ക്ക് കാരണം അമ്മ ഷെമിയാണെന്ന് നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് ഇവരോടുള്ള വൈരാഗ്യത്തിലേക്കും കൊലയിലേക്കും നയിച്ചത്. അതേ സമയം
ലത്തീഫിന്റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് അഫാന്‍ പറഞ്ഞത്. ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പറയുമെന്ന ഭയത്താലാണ് അവരെയും കൊലപ്പെടുത്തിയതെന്നാണ് അഫാൻ മൊഴി നൽകിയത്
അതിനിടെ
യാത്രാ രേഖകൾ ശരിയായതോടെ
അഫാന്റെ പിതാവ് അബ്ദുൾ റഹീം ദമാമിൽ നിന്ന് ഇന്ന് രാവിലെ നാട്ടിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ റഹീം ബന്ധുക്കൾക്കൊപ്പം, ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ സന്ദർശിച്ചു. അഫാനെ കുറ്റപ്പെടുത്താതെ
കട്ടിലിൽ നിന്ന് വീണതാണെന്നാണ് ഷെമി റഹീമിനോട് പറഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു
കൊല്ലപ്പെട്ട ഇളയമകൻ അഫ്സാനെ അമ്മ അന്വേഷിച്ചതായും ബന്ധുക്കൾ പറഞ്ഞു കഴിഞ്ഞ ദിവസവും ഇവരെ സന്ദർശിച്ചവരോട്
അഫ്സാനെ കാണണമെന്ന് ഷെമി ആവശ്യപ്പെട്ടിരുന്നു. അഫ്സാന്‍ ബന്ധുവീട്ടിൽ ഉണ്ടെന്നാണ് ഷെമിയോട് ബന്ധുക്കൾ പറഞ്ഞിരിക്കുന്നത്