കോഴിക്കോട്; വെള്ളിമാട്കുന്ന് ലോ കോളേജിലെ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം.
മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനി മൗസ മെഹ്റിൻ ആണ് മരിച്ചത്. ഫെബ്രുവരി 24നായിരുന്നു പെൺകുട്ടിയെ കോഴിക്കോടെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൗസയുടെ മരണത്തിന് പിന്നാലെ ആൺ സുഹൃത്ത് ഒളിവിലായതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. മൗസയുടെ മൊബൈൽ ഫോണും ഇതുവരെ കണ്ടെത്താനായിട്ടില്ല
വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആൺ സുഹൃത്തിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കോഴിക്കോട്
കോവൂർ സ്വദേശിയാണ് മൗസയുടെ കാമുകൻ എന്നാണ് നിഗമനം. ഇയാൾ വിവാഹിതനാണെന്നും
സൂചനയുണ്ട്.
മൗസയുടെ ഫോൺ ഇയാൾ കൊണ്ടു പോയതാണോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്
സുഹൃത്തുക്കളെ ചോദ്യം ചെയ്തതോടെയാണ്
തിങ്കളാഴ്ച രാവിലെ ക്ലാസിലെത്തിയ മൗസ പിന്നീട് ക്ലാസിൽ നിന്നിറങ്ങിയ കാര്യം വ്യക്തമായത്. ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കാംപസിലിരുന്നു. ഇത് മറ്റു പല വിദ്യാർഥികളും കണ്ടതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൂന്നരയോടെ തൊട്ടടുത്ത മുറിയിലെ വിദ്യാർഥി വീട്ടിലെത്തിയപ്പോഴാണ് മൗസയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
തൃശൂർ പാവറട്ടി ഊക്കൻസ് റോഡിൽ കൈതക്കൽ കുടുംബാംഗമാണ് മൗസ