മദ്യം അകത്ത് ചെന്നതോടെ 15 വർഷം മുമ്പ് സഹോദരിയെ കളിയാക്കിയത് ഓർമ്മ വന്നു; പിന്നീട് നടന്നത് കൊലപാതകം

തൃശൂർ; പൊന്നൂക്കരയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പൊന്നൂക്കര സ്വദേശി സുധീഷാണ് കൊല്ലപ്പെട്ടത്. വിഷ്ണു എന്നയാള്‍
15 വർഷം മുൻപ് സുധീഷിന്റെ സഹോദരിയെ കളിയാക്കിയിരുന്നു. ഇന്നലെ ഇരുവരും മദ്യപിക്കുന്നതിനിടെ ഇക്കാര്യം ഓർമ വന്ന
സുധീഷ് വിഷ്ണുവുമായി തർക്കമായി. തുടര്‍ന്ന് സുധീഷിന്റെ തല വിഷ്ണു ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. സുധീഷിൻ്റെ ശരീരത്തില്‍ ആസ്ട്രോ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കുകയും ചെയ്തു. ഇരുവരുടെയും സുഹൃത്ത് സുകുമാരന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം നടന്നത്. പരുക്കേറ്റ സുധീഷ് ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
പ്രതി വിഷ്‌ണുവിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു