വീണ്ടു ശശി തരൂരിന് പിന്തുണയുമായി ഇടത് നേതാക്കൾ; ശശി തരൂര്‍ കോണ്‍ഗ്രസിന് പേടി സ്വപ്‌നം, തൊടാന്‍ കഴിയില്ലെന്ന് എ കെ ബാലൻ, പിന്നാലെ ഇ പി യും എം വി ഗോവിന്ദനും രംഗത്ത്

കൊച്ചി: വീണ്ടു ശശി തരൂരിന് പിന്തുണയുമായി ഇടത് നേതാക്കൾ രംഗത്ത്. ശശി തരൂര്‍ കോണ്‍ഗ്രസിന് പേടി സ്വപ്‌നമാണെന്നും അദ്ദേഹത്തെ തൊടാന്‍ സാധിക്കില്ലെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പ്രതികരിച്ചു.’എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹം വന്നതുമുതല്‍ തുടങ്ങിയതാണിത്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിന്റെ പേര് ഏതെങ്കിലും നിലയ്ക്ക് ഹൈക്കമാന്‍ഡില്‍ നിന്നും വന്നു കഴിഞ്ഞാല്‍ പിന്നീട് എന്തായിരിക്കും സ്ഥിതിയെന്ന് ആലോചിച്ച് തല പുണ്ണാക്കി ഉറക്കം കളയുകയാണ് കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍. വിവരമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ നില്‍ക്കാനാകില്ല’, എന്നും എ കെ ബാലന്‍ പറഞ്ഞു.

പിന്നാലെ തരൂരിനെ വില കുറച്ച് കാണരുതെന്നും അദ്ദേഹം കൃത്യമായ നിലപാട് സ്വീകരിക്കുന്ന നേതാവാണെനന്നും വാനോളം പുകഴ്ത്തി എം വി ഗോവിന്ദനും രംഗത്തെത്തി. എൽ ഡി എഫും സി പി ഐ എമ്മും പറയുന്ന കാര്യമാണ് തരൂർ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കോൺഗ്രസ്സിൽ അധികാരത്തിന് വേണ്ടിയുള്ള മത്സരമാണ് നടക്കുന്നതെന്നും ശശി തരൂർ അത് കൃത്യമായി പറയുന്നുണ്ടെന്നും അദ്ദേഹം ലോകം അറിയപ്പെടുന്ന നേതാവാണെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ്സ് വിറ്റാൽ തരൂർ അനാഥമാകില്ലെന്ന് ഡോ ടി എം തോമസ് ഐസക്കും ചൂണ്ടിക്കാട്ടി.