കോഴിക്കോട് ; മഹാകുംഭമേളയിലെ വെള്ളാരം കണ്ണുള്ള സുന്ദരിയും വൈറൽ താരവുമായ
മോനി ഭോസ്‌ലെ എന്ന മൊണാലിസ കോഴിക്കോട് എത്തി. ബോചെയുടെ ചെമ്മണ്ണൂർ ജ്വല്ലറിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് സഹോദരനൊപ്പം മോനി എത്തിയത്. കേരളത്തിൽ വന്നതിൽ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയെന്നും മോനി ഭോസ്‌ലെ പറഞ്ഞു.
കൂളിംഗ് ഗ്ലാസില്‍ കറുത്ത കേട്ട് ധരിച്ച് സ്റ്റൈലീഷ് ലുക്കിലാണ് മൊണാലിസ എത്തിയത്. കുംഭമേളയില്‍ തങ്ങള്‍ കണ്ടത് ഈ കുട്ടിയെയല്ലാ എന്നും ഇത് ഡ്യൂപ്പിനെ ബോച്ചെ ഇറക്കിയതാണെന്നും കമന്‍റുകളുണ്ട്. 15 ലക്ഷം രൂപയാണ് മോനി ഭോസ്‌ലെയെ കേരളത്തിലെത്തിക്കാനായി ബോച്ചെ നല്‍കുന്നതെന്നാണ് അറിയുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ മാല വില്‍പ്പനക്കാരിയായ മോനി ഭോസ്‌ലെയെ ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാക്കിയത്. ബോളിവുഡ് സിനിമയിൽ അഭിനയിക്കാനും എഴുത്തും വായനയും പഠിക്കാനുമുള്ള ഒരുക്കത്തിലാണ് മൊണാലിസ ഇപ്പോൾ