വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം; അപകടം നെടുമ്പാശ്ശേരിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മൂടാത്ത മാലിന്യക്കുഴിയില്‍ വീണ് രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു (3) ആണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു കുട്ടി. ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.
രക്ഷിതാക്കൾ കഫെയ്ക്കുള്ളില്‍ ചായ കുടിക്കുന്ന സമയത്ത് ജ്യേഷ്ഠനൊപ്പം പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടി,
അൽപ സമയം കഴിഞ്ഞപ്പോഴാണ് കുട്ടി മിസ് ആയ വിവരം അറിഞ്ഞത്.

തുടര്‍ന്ന് തിരച്ചില്‍ നടത്തി. സെക്യൂരിറ്റി വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് കുട്ടി ചെടി വേലി കടന്ന് പോയതായി മനസിലായത്. തുടര്‍ന്ന് കുഴിയിൽ വീണു കിടക്കുന്നതായി കണ്ടെത്തി. ഉടൻ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേ സമയം പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടം നടന്നതെന്ന് സിയാൽ വാർത്താക്കുറിപ്പില്‍ അറിയിച്ചു.