ഒന്നിച്ചു ജീവിക്കാന്‍ അനുവദിച്ചില്ല ; ആണ്‍ സുഹൃത്തിന് പിന്നാലെ യുവതിയും തൂങ്ങി മരിച്ചു

പത്തനംതിട്ട: കുളത്തുമണ്ണില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാലായില്‍ പടിഞ്ഞാറ്റേതില്‍ രഞ്ജിത രാജന്‍ (31) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് രഞ്ജിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രഞ്ജിതയുടെ ആണ്‍സുഹൃത്ത് പത്തനാപുരം സ്വദേശി ശിവപ്രസാദിനെ ആറു മാസം മുന്‍പ് കുളത്തുമണ്ണിലെ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും 8 മാസം മുന്‍പ് ശിവപ്രസാദിനൊപ്പം താമസിക്കാന്‍ രഞ്ജിത വീട്ടില്‍ നിന്ന ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. തുടര്‍ന്നാണ് ശിവപ്രസാദ് ആത്മഹത്യ ചെയ്തത്. അതിനു ശേഷം കടുത്ത മാനസിക പ്രയാസത്തിലായിരുന്നു രഞ്ജിത. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.