ചെന്നൈ: സ്കൂൾ വിദ്യാർഥിനിയായ 15 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തമിഴ്നാട്ടിൽ ബിജെപി നേതാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. ഷായെയാണ്
മധുര സൗത്ത് ഓൾ വിമൻ പൊലീസ്
അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി
മകളുടെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്ന് പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായും കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം ഇവർക്ക് അറിയാമായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. തുടർന്ന് ഇയാളുടെ ഭാര്യയ്ക്കെതിരെയും കേസെടുത്തു
ബിസിനസുകാരനായ പെൺകുട്ടിയുടെ പിതാവ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര പോകുന്ന സമയത്താണ് ബിജെപി നേതാവുമായി ഭാര്യ അടുപ്പത്തിലായത്. ഷായെ കാണാൻ പോകുമ്പോൾ യുവതി മകളെയും കൂടെ കൊണ്ടു പോകാറുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്