മുംബൈ ; 13 പേര് മരിച്ച ബോട്ടപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. ചികിത്സയിലുള്ള ആറ് വയസ്സുകാരൻ താന്‍ കേരളത്തിൽ നിന്നാണെന്നും അച്ഛനെയും അമ്മയെയും കാണാനില്ലെന്നും പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ ചിത്രം പുറത്തു വിട്ടിട്ടുണ്ട്. തിരിച്ചറിയുന്ന നാട്ടിലുള്ളവർ 6235968937എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് കേവൽ എന്ന ആറു വയസുകാരൻ ചികിത്സയിലുള്ളത്. സൈറ്റ് സീയിങ്ങിനായി പോയതാണെന്നാണ് കുട്ടി വ്യക്തമാക്കിയത്. എന്നാല്‍ രക്ഷിതാക്കൾ എവിടെയാണെന്നതിൽ ഒരു വ്യക്തതയുമില്ല. അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ കുട്ടിയുടെ രക്ഷിതാക്കൾ ഉണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്
നവി മുംബൈയിലെ ഉറാന് സമീപമാണ് അറബിക്കടലിൽ യാത്രാ ബോട്ട് മുങ്ങിയത്. ദുരന്തത്തിൽ
ഇതുവരെ 13 പേരാണ് മരിച്ചത്.
ചികിത്സയിൽ ഉള്ളവരിൽ നാലു പേരുടെ നില ഗുരുതരമാണ്. 20 പേർക്ക് പരിക്കേറ്റിരുന്നു.
കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഉല്ലാസ യാത്രക്കായി എലഫെന്റ് കേവിലേക്ക് പോയ
‘നീൽകമൽ’ എന്ന
യാത്രാ ബോട്ടിൽ നാവിക സേനയുടെ സ്പീഡ് ബോട്ട് ഇടിച്ചായിരുന്നു അപകടം. 110 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. .
ഇടിയുടെ അഘാതത്തിൽ ബോട്ട് മറിയുകയായിരുന്നു.
നാവികസേനയുടെ ബോട്ടിൽ 2 നാവിക സേനാംഗങ്ങള്‍ ഉൾപ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്.
എൻജിൻ ട്രയൽ നടത്തുന്ന ബോട്ടാണ് യാത്ര ബോട്ടിൽ ഇടിച്ചതെന്ന് നാവികസേന വാർത്തക്കുറിപ്പിൽ അറിയിച്ചു