സുനിത വില്യംസ്- ബുച്ച് വില്‍മോർ രക്ഷാ ദൗത്യം വീണ്ടും പ്രതിസന്ധിയിൽ; മടങ്ങിവരവ് വൈകുമെന്ന് നാസ

നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരുടെ രക്ഷാദൗത്യം പ്രതിസന്ധിയിൽ. 2025 മാര്‍ച്ചിനുശേഷം മാത്രമേ ഇവരുടെ മടങ്ങിവരവ് സാധ്യമാകൂവെന്നാണ് വിവരം.സ്പേസ് എക്സില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇറങ്ങാൻ മുമ്പ് ഷെഡ്യൂൾ ചെയ്‌തിരുന്നെങ്കിലും അത് നീണ്ടു പോകുന്നതായാണ് റിപ്പോര്‍ട്ട്

എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിത വില്യംസും, ബുച്ച് വിൽമോറും ബോയിങ്ങിൻ്റെ സ്റ്റാർലൈനറിൽ ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാൽ സ്റ്റാർലൈനറിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അപകട സാധ്യത മുന്നില്‍ കണ്ട് ഇവരുവരെയും കയറ്റാതെ സ്റ്റാര്‍ലൈനര്‍
സെപ്റ്റംബറിൽ
ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ നാസ നിര്‍ബന്ധിതമാകുകയായിരുന്നു. ഐഎസ്എസ്-ലെ ദൗത്യങ്ങൾ സാധാരണയായി ആറുമാസം നീണ്ടുനിൽക്കും, എന്നാൽ കാലതാമസം കാരണം വിൽമോറും സുനിതയും ബഹിരാകാശത്ത് ഏകദേശം പത്ത് മാസമാണ് ചിലവഴിക്കേണ്ടി വരിക