കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷിയാണ് മരിച്ച സംവിധായകൻ പി ബാലചന്ദ്രകുമാർ. വൃക്ക -ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ഇന്ന് രാവിലെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും.
നടിയെ ആക്രമിച്ച കേസിൽ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വന്നതിന് ശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. കേസില്‍ ഒന്നാം പ്രതിയായ പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ്
നടൻ ദിലീപിന്റെ കൈവശം ഉണ്ടായിരുന്നെന്നും ബാലചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളായിരന്നു ഉന്നയിച്ചത്. ദിലീപുമായി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു