കഷ്ടം വാര്യരെ…! സന്ദീപിന് ഏഴര ശനി കാലത്തെ കണ്ടകശനി ആണെന്ന് പത്മജ വേണുഗോപാൽ

കൊച്ചി: കോൺഗ്രെസ്സിലേക്കുള്ള സന്ദീപ് വാര്യരുടെ പ്രവേശനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്റെ ഫേസ്ബൂക്കിലൂടെയാണ് പത്മജ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സന്ദീപിന് ഏഴര ശനി കാലത്തെ കണ്ടകശനി ആണെന്നും കണ്ടകശനി കൊണ്ടേ പോകൂവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പല പാർട്ടികൾ മാറി വന്ന സന്ദീപ് വാര്യരെ കൊണ്ടു നടക്കാൻ മാത്രം അധഃപതിച്ചോ കോൺഗ്രസ്സും മുസ്ലിം ലീഗുമെന്നും അവർ ചോദിച്ചു.

മൂന്നു പാർട്ടികൾ പരീക്ഷിച്ച സ്ഥിതിക്ക് കൊച്ചുകൊച്ചു പാർട്ടികൾ ഉണ്ടെന്നും അവരോടൊക്കെ ഒരു ബന്ധം വെക്കുന്നത് നന്നായിരിക്കുമെന്നും പത്മജ കുറിച്ചു. 20-ാം തീയതി കഴിഞ്ഞാൽ സന്ദീപ് വാര്യരെ ഒന്നിലും അധികം കാണാൻ പറ്റില്ലല്ലോ എന്ന വിഷമത്തോടെ നിർത്തുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.