പഠിക്കാതെ മൊബൈൽ ഫോണിൽ റീൽസ് കണ്ടിരുന്നതിന് അച്ഛൻ മകനെ മർദ്ദിച്ച് കൊന്നു.
ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് ഇന്നലെ രാത്രി ദാരുണ സംഭവം നടന്നത്. 14
വയസുകാരൻ തേജസാണ് അച്ഛൻ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു
മദ്യപിച്ച് വീട്ടിലെത്തിയ രവികുമാർ ഫോണിൽ കളിച്ചു കൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു. ശനിയാഴ്ച സ്കൂൾ അവധിയായതിനാലാണ് റീലുകൾ കാണുന്നതെന്ന് മകന്‍ പറഞ്ഞെങ്കിലും രവികുമാർ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.