വീട്ടിലെ പൂന്തോട്ടം കാണിച്ച് പങ്കു വെച്ച വീഡിയോ വിനയായി, കഞ്ചാവ് വളര്‍ത്തിയതിന് ദമ്പതികള്‍ പിടിയില്‍

ബെംഗളൂരു ; എംഎസ്ആർ നഗറിലെ വസതിയിൽ കഞ്ചാവ് വളർത്തിയ സിക്കിം സ്വദേശികളായ സാഗർ ഗുരുംഗും ഭാര്യ ഊർമിള കുമാരിയുമാണ് പൊലീസിന്റെ പിടിയിലായത്. വീട്ടിലെ പൂന്തോട്ടം കാണിച്ച് യുവതി പങ്കു വെച്ച ഫേസ് ബുക് പോസ്റ്റാണ് ഇവരെ പോലീസ് സ്റ്റേഷന്‍ കയറ്റിച്ചത്.
കഞ്ചാവ് ചെടികൾ നട്ടു വളർത്തുന്ന കാര്യം യുവതി അഭിമാനത്തോടെ വീഡിയോയിൽ പറയുകയും ചെയ്യുന്നുണ്ട്

ബാൽക്കണിയിലെ അലങ്കാരച്ചെടികൾക്കിടയിലായി രണ്ട് ചട്ടികളിലാണ് കഞ്ചാവ് നട്ടു പിടിപ്പിച്ചത്. ഊർമിളയുടെ ഫെയ്സ്ബുക്ക് പോസ്റ്റ‌ിലൂടെ ഇത്
നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. 17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്