പാലക്കാട്: ബിജെപി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സ്ഥാനാര്‍ത്ഥികള്‍ തമ്മിൽ കണ്ടുമുട്ടിയത്.എന്നാൽ കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും മാറി നിൽക്കുകയായിരുന്നു. വിവാഹ വേദിയില്‍ വച്ച് കണ്ടതോടെ സരിന്‍ രാഹുലിനും ഷാഫിക്കും കൈകൊടുക്കാൻ ശ്രമിച്ചു. എന്നാല്‍ ഷാഫിയും രാഹുലും ഇതിന് തയ്യാറാവാതെ മാറി നടക്കുകയായിരുന്നു.
ഇരുവരും കൈകൊടുക്കാതെ പോയത് മോശമാണെന്നും, എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും സരിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ എന്ത് ചെയ്താലും ആത്മാര്‍ത്ഥമായി മാത്രമാണെന്നാണ് വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. സരിന്‍ തന്നോട് ഇപ്പുറമുണ്ടെന്ന് പറഞ്ഞു, അപ്പുറം തന്നെ വേണമെന്ന് താനും പറഞ്ഞെന്നായിരുന്നു ഷാഫി പറമ്പില്‍ പറഞ്ഞത്.