കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങ്. ബാലയുടെ മാമന്റെ മകൾ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങിൽ പങ്കടുത്തത്.
കരള്‍ ട്രാസ്പ്ലാന്റേഷന്‍ കഴിഞ്ഞതിന് ശേഷം ഒരു തുണ വേണമെന്ന് തോന്നിയെന്നും അതിനാലാണ് വീണ്ടും വിവാഹിതനായതെന്നും നടന്‍ ബാല മാധ്യമങ്ങളോട് പറഞ്ഞു. ”നോക്കാന്‍ ഒരാള്‍ വേണമെന്ന് തോന്നി. പുതിയ ബന്ധത്തില്‍ ആത്മവിശ്വാസമുണ്ട്. നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്ന് തോന്നുന്നു. എന്റെ സ്വന്തത്തിലുള്ളയാള്‍ തന്നെയാകുമ്പോള്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഒരു വർഷമായിട്ട് നല്ല ഭക്ഷണം കിട്ടുന്നുണ്ട്. നല്ല നേരത്ത് ഉറങ്ങുന്നു. ആരോഗ്യനില മാറി. കൃത്യമായി മരുന്ന് കഴിക്കുന്നു. നിങ്ങളെക്കാളും നല്ല നിലയില്‍ ബ്ലെഡ് റിപ്പോര്‍ട്ടുണ്ട് നിങ്ങള്‍ക്ക് അനുഗ്രഹിക്കാന്‍ സാധിക്കുമെങ്കില്‍ അനുഗ്രഹിക്കുക” – ബാല പറഞ്ഞു. ”കോകിലയുടെ ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു നമ്മുടെ വിവാഹം. ഇന്ന് ദൈവം സഹായിച്ച് നല്ല ഒരു തീരുമാനമുണ്ടായി” – രണ്ടു പേരും വളരെ സന്തോഷത്തിലും സമാധാത്തിലുമാണെന്നും ബാല കൂട്ടിച്ചേര്‍ത്തു.