ഉത്തര്‍പ്രദേശ്: യു.പി കൗശാംബി ജില്ലയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നഗറിലെ സവിത എന്ന യുവതിയാണ് ഭര്‍ത്താവ് ശൈലേഷി( 32)നെ കൊലപ്പെടുത്തിയത്.
ശൈലേഷിന് നല്‍കിയ ഭക്ഷണത്തില്‍ സവിത വിഷം കലര്‍ത്തുകയായിരുന്നെന്ന് സഹോദരന്‍ അഖിലേഷ് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ശൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നത്രെ കൊലപാതകം. ആശുപത്രിയില്‍ നിന്നെടുത്ത വിഡിയോയില്‍ ശൈലേഷ് തനിക്ക് വിഷം നല്‍കിയത് സവിതയാണെന്ന് പറഞ്ഞിട്ടുണ്ട്
ഭര്‍ത്താവിന്റെ ദീര്‍ഘായുസിനുള്ള കര്‍വ ചൗഥ് അനുഷ്ഠാനത്തിന്റെ ഭാഗമായുള്ള വ്രതത്തിനിടെയാണ് യുവതി കൊലപാതകം നടത്തിയതതെന്ന് ബന്ധുക്കള്‍ പറയുന്നു. ശൈലേഷിന്റെ ബന്ധുക്കളുടെ പരാതിയില്‍ സവിതയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായസംഹിതയിലെ 105, 123 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്