അമിതമായി ഫോൺ ഉപയോഗം; രക്ഷിതാക്കൾ ശാസിച്ചതിന് 13കാരന്‍ ജീവനൊടുക്കി

മലപ്പുറം ചേളാരിയിലാണ് ദാരുണ സംഭവം നടന്നത്. 13 കാരനായ ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്.
ഇന്നലെ രാത്രി വീട്ടിലെ കിടപ്പു മുറിയിലെ ഫാനിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് രക്ഷിതാക്കള്‍ ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്ക് വെയ്ക്കൂ)