തൃശൂർ: എഴുത്തുകാരനും സാഹിത്യ വിമർശകനും പ്രഭാഷകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം,
സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ്, കേരള കലാമണ്ഡലം സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡൻ്റായിരുന്നു നിരവധി നിരൂപണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബാലചന്ദ്രൻ വടക്കേടത്ത് ‘അകം’ സാംസ്കാരിക വേദി ചെയർമാൻ, അങ്കണം സാംസ്കാരികവേദിയുടെ സ്ഥാപകരിൽ ഒരാൾ, എംപ്ലോയീസ് കോൺ കോഡ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ്, എൻ. ജി.ഒ. അസോസിയേഷൻ തൃശ്ശൂർ താലൂക്ക് സെക്രട്ടറി എന്നീ നിലകളിലും പ്രവർ ത്തിച്ചിട്ടുണ്ട്.