ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളയുടെ (DMK) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്
പിവി അൻവര്‍ എംഎല്‍എ.
ചേലക്കരയിൽ
എഐസിസി അംഗം
എൻകെ സുധീറും പാലക്കാട് സാമൂഹിക പ്രവര്‍ത്തകൻ മിൻഹാജും മത്സരിക്കും
പിവി അൻവര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും മിൻഹാജിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി ഉടനെയുണ്ടാകും
”ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ചേലക്കരയിലും പാലക്കാടും എന്തായാലും ഉണ്ടാകും. ഇതിനെ ജനങ്ങള്‍ അനുകൂലമായിട്ടാണ് കാണുന്നത്. ചേലക്കരയിലും പാലക്കാടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. രണ്ടിടത്തും കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ അതൃപ്തിയിലാണ്.
ഇതേ സ്ഥിതിയാണ് സിപിഎമ്മും നേരിടുന്നത്” അന്‍വര്‍ ചൂണ്ടിക്കാട്ടി
അതേ സമയം എഐസിസി അംഗം
എൻ കെ സുധീർ ഡിഎംകെ സ്ഥാനാർത്ഥിയാകുന്നത്
ചേലക്കര മണ്ഡലത്തിൽ കോൺഗ്രസിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്