പാലക്കാട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെ സരിൻ പാർട്ടി വിടുമോ എന്ന ചോദ്യങ്ങളാണ് നിലവിൽ ഉയരുന്നത്. സരിൻ സിപിഎമ്മില്‍ ചേരുമെന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്. അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പി സരിന്‍ നിലവില്‍ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഇനി എന്താകുമെന്ന് കാത്തിരുന്ന് കാണണം എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സിപിഎമ്മില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് സരിന്‍ നിലപാട് എടുക്കട്ടെ എന്നും അതിന് ശേഷം ശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കാമെന്നുമാണ് പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പ്രതികരിച്ചത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളാരംഭിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പി സരിന്‍ രംഗത്തെത്തുകയായിരുന്നു. വ്യക്തി താല്‍പര്യത്തിന് വേണ്ടി പാലക്കാട് സീറ്റ് വിട്ടു കൊടുക്കരുതെന്നും പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പാര്‍ട്ടി പുനരാലോചിക്കണമെന്നുമാണ് പി സരിന്‍ പ്രതികരിച്ചത്. പാലക്കാട് തോറ്റാല്‍ രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയായിരിക്കും തോല്‍ക്കുകയെന്നും പാലക്കാട്ടെ സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും അത് നേതൃത്വം തിരുത്തണമെന്നും അല്ലെങ്കില്‍ പാലക്കാട് ഹരിയാന ആവര്‍ത്തിക്കുമെന്നും.
സരിൻ പ്രതികരിച്ചൂ