തിരുവനന്തപുരം : നടൻ ബൈജുവിനെതിരെ മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച സംഭവത്തിലാണ് കേസെടുത്തത്. ഇന്നലെ രാത്രി വെള്ളിയമ്പലം ജംഗ്ഷനിൽ 12 മണിയോടെയാണ് ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെയും പോസ്റ്റുകളിലും ഇടിച്ച് അപകടം ഉണ്ടായത്.
ശാസ്തമംഗലം ഭാഗത്തു നിന്ന് വന്ന നടന്‍റെ കാര്‍ കവടിയാർ ഭാഗത്തു നിന്ന് സ്കൂട്ടർ യാത്രക്കാരനെ ഇടിക്കുകയായിരുന്നു. പോലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ കാർ തിരിച്ചപ്പോൾ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സിഗ്നൽ പോസ്റ്റിൽ ഇടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിൽ ഇടിച്ചാണ് നടന്റെ കാർ നിന്നത്. അപകടത്തെ തുടർന്ന് സ്കൂട്ടർ തകരുകയും യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് നടനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസാമ്പിൾ നൽകാൻ താരം വിസമ്മതിച്ചു. ബൈജുവിന മദ്യം മണക്കുന്നുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാണിച്ച് ഡോക്ടർ പോലീസിന് റിപ്പോർട്ട് നൽകി. ഇതേ തുടർന്നാണ് മ്യൂസിയം പോലീസ് കേസെടുത്തത്