രജനീകാന്തിന്‍റെ ആരോഗ്യ നില തൃപ്തികരം; ശസ്ത്രക്രിയ നടത്തി

ചെന്നൈ: നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്‌തികരം. അപ്പോളോ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ തലൈവര്‍ക്ക് സ്റ്റെൻഡിട്ടു.
തിങ്കളാഴ്ച അർധ രാത്രിയോടെയാണ് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയെ തുടർന്നായിരുന്നു ചികിത്സ തേടിയത്. സുഖം പ്രാപിക്കുന്നതു വരെ മൂന്നു ദിവസം ആശുപത്രിയിൽ തുടർന്നേക്കും. ഇൻർവെൻഷണൽ കാർഡിയോളജിസ്റ്റ്  ഡോ. സായ് സതീഷിന്‍റെ നേതൃത്വത്തിലാണ് ചികിത്സ.

രജനികാന്തിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക രേഖപ്പെടുത്തി ആരാധകര്‍ രംഗത്തെത്തി. രജനികാന്തിന്റെ അസുഖം എത്രയുംപെട്ടെന്ന് ഭേദമാവട്ടെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എക്‌സിൽ കുറിച്ചു. എല്ലാം നന്നായി പോകുന്നുവെന്നായിരുന്നു ഭാര്യ ലത രജനികാന്തിന്റെ പ്രതികരണം