എൻ സി പി യിലെ മന്ത്രിമാറ്റ ചർച്ച; നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

എൻ സി പി യിലെ മന്ത്രിമാറ്റത്തെ പറ്റി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ചചെയ്യാൻ ഒരുങ്ങി നേതാക്കൾ. ദേശീയ അധ്യക്ഷന്റെ തീരുമാന പ്രകാരം തോമസ് കെ തോമസും എ കെ ശശീന്ദ്രനും പി സി ചാക്കോയും ഒരുമിച്ചാകും മുഖ്യമന്ത്രിയെ കാണുക.

എൻ സി പി ദേശീയ നേതൃത്വത്തിന്റെ നിലപാട് മന്ത്രി സ്ഥാനം പങ്ക് വയ്ക്കുക എന്നതായിരുന്നുവെന്നും
ശരത് പവാറിന്റെ നിലപാട് തനിക്കനുകൂലമാണെന്നും തോമസ് കെ തോമസ് പറഞ്ഞു. പാർട്ടി തീരുമാനം നടപ്പിലാക്കണമെന്ന ആവശ്യമാണ് താൻ ഉന്നയിച്ചതെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.

അതേ സമയം എ കെ ശശീന്ദ്രൻ വിഭാഗം എല്ലാ ജില്ലകളിലും യോഗം വിളിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ല എങ്കിൽ രാജിവെക്കേണ്ട എന്നാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ നിലപാട്. പിസി ചാക്കോയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്നതാണ് പ്രധാന ആവശ്യമായി ശശീന്ദ്രൻ വിഭാഗം ഉന്നയിക്കുന്നത്.